KOYILANDY DIARY

The Perfect News Portal

മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിനെ വെടിവെച്ചുകൊന്ന കേസില്‍ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. സിസിടിവി ദൃശ്യങ്ങളുമായി സാമ്യമുള്ള ആന്ധ്ര സ്വദേശിയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്യുന്നു.

ഗൌരി ലങ്കേഷിനെ ഇയാള്‍ നിരീക്ഷിക്കുന്നതായി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു സംശയം തോന്നിയിട്ടുണ്ട്. ഇയാള്‍ക്കു കൊലപാതകത്തിലോ കൊലപാതക ആസൂത്രണത്തിലോ എന്തെങ്കിലും പങ്കുണ്ടോയെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഗൌരി ലങ്കേഷ് കൊല്ലപ്പെടുന്ന സമയത്ത്, ആ സ്ഥലത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍നിന്ന് ഇയാളുടെ നമ്ബറിന്റെ സാന്നിധ്യം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഗൌരി ലങ്കേഷ് യാത്ര ചെയ്യുന്ന പാതകളില്‍ ഇയാള്‍ അവരെ നിരീക്ഷിക്കുന്നതായി സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു വ്യക്തമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *