KOYILANDY DIARY

The Perfect News Portal

കൊലവിളി പ്രസംഗം നടത്തിയ ശശികലക്കെതിരെ പൊലീസ് കേസെടുത്തു

കൊച്ചി: കൊലവിളി പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദിനേതാവ് കെ പി ശശികലക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎഫ്‌ഐ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം പറവൂരില്‍ പൊതുയോഗത്തിലാണ് ശശികല കൊലവിളി നടത്തിയത്.

കര്‍ണാടകയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷിന്റെ പേരു പരാമര്‍ശിച്ച്‌ മതേതരവാദികളായ എഴുത്തുകാരെ നിങ്ങള്‍ക്ക് ആയുസ്സുവേണമെങ്കില്‍ അടുത്തുള്ള ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയപൂജ നടത്തിക്കോളൂ എന്നാണ് പ്രസംഗിച്ചത്. പ്രസംഗത്തെ കുറിച്ചന്വേഷിക്കാന്‍ ഇന്നലെ തന്നെ റൂറല്‍ എസ് പിയെ ചുമതലപെടുത്തിയതായി ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *