KOYILANDY DIARY

The Perfect News Portal

മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ​ രാമനാട്ടുകരയിൽ ​തുടക്കമായി

രാമനാട്ടുകര: ​മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് ​ രാമനാട്ടുകര നഗരസഭയിൽ ​തുടക്കമായി​. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റുമായി സഹകരിച്ചാണ് ശുചീകരണം . ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭാ ചെയർമാൻ വാഴയിൽ ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് അലി.പി.ബാവ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയർമാൻമാരായ മണ്ണൊടി രാംദാസ്, ഷംസുദ്ദീൻ, കൗൺസിലർമാരായ വി.എം.പുഷ്പ, കള്ളിയിൽ റഫീഖ്, ​വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ​സെക്രട്ടറി പി.എം.അജ്മൽ, അസ്‌ലം പാണ്ടികശാല, കെ.കെ. ശിവദാസ്, കെ.സലിം, ദേവൻ. സി, നാസർ സി.കെ, ഇ.ഉണ്ണികൃഷ്‌ണൻ, സത്യപാലൻ, കെ.പി. റിയാസ്, സന്തോഷ് കുമാർ, എം.കെ. ഷമീർ, പി.പി. ബഷീർ എന്നിവർ നേതൃത്വം നൽകി. ​

Leave a Reply

Your email address will not be published. Required fields are marked *