KOYILANDY DIARY

The Perfect News Portal

കുന്ദമംഗലത്ത്‌ ആശുപത്രി വളപ്പിലും ജൈവ പച്ചക്കറികൃഷി

കുന്ദമംഗലം: ആശുപത്രി വളപ്പിലും ജൈവ പച്ചക്കറി കൃഷിയിറക്കി കുന്ദംമംഗലം പ്രൈമറി ഹെൽത്ത് സെന്റർ മാതൃകയായി. ഇരുപത് സെന്റ് സ്ഥലത്താണ് കൃഷിയിറക്കിയത്. കൂടാതെ ഇരുനൂറോളം ഗ്രോബാഗിലും വെണ്ടയും വഴുതനയും പച്ചമുളകും തക്കാളിയുമൊക്കെ വിളയിച്ചെടുത്തിരിക്കുകയാണ്. ജീവിതശൈലി രോഗ നിയന്ത്രണത്തിന്റെ ഭാഗമായി നല്ല ഭക്ഷണവും കൃഷിയും ആരോഗ്യകരമായ ജീവിതത്തിന് എന്ന മുദ്രാവാക്യവുമായി ഹരിതകേരളം ആർദ്രം പദ്ധതിയുടെ ഭാഗമായാണ് ആശുപത്രി വളപ്പിൽ കൃഷിയിറക്കിയത്.

വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സീനത്ത് നിർവഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ. സന്ധ്യാ കുറുപ്പ്, ഡോ.ചിത്ര.വി.പി, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ്ബാബു, ഓമന, സജിത്ത്കുമാർ, കാർഷിക കർമ്മസേനാ അംഗങ്ങളായ ചന്ദ്രൻ, സബിത എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *