KOYILANDY DIARY

The Perfect News Portal

ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു

നാദാപുരം: കന്നുകാലികളെ കശാപ്പിനായി ചന്തയിൽ വിൽക്കുന്നത് രാജ്യത്താകെ നിരോധിച്ച കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ. നേതൃത്വത്തിൽ കല്ലാച്ചിയിൽ ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ചു. കല്ലാച്ചി പോസ്റ്റ് ഓഫീസ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി പി.പി. ചാത്തു, പി.പി.ബാലകൃഷ്ണൻ, കെ.പി.രാജൻ, അഭീഷ്.ടി, വി.പി.രാജേഷ് എന്നിവർ പ്രസംഗിച്ചു. എ.കെ.ബിജിത്ത്, അനിൽകുമാർ.എം.പി, രജീഷ്.സി.എച്ച് എന്നിവർ ഫെസ്റ്റിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *