KOYILANDY DIARY

The Perfect News Portal

മദ്യശാലക്കെതിരെ ജനകീയ പ്രതിരോധം തീർത്തു

കൊയിലാണ്ടി: മുത്താമ്പി റോഡിൽ തയ്യിൽ ബിൽഡിംഗിൽ വിദേശ മദ്യശാല വരുന്നതിനെതിരെ റഡസിന്റ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. പ്രശ്‌സ്ത നാടക നടൻ മുഹമ്മദ് പേരാമ്പ്ര ധർണ്ണ ഉദ്ഘാടനം ചെയ്തു.

റസിഡന്റ്‌സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 മാസത്തിലധികമായി നടന്നു വരുന്ന സമരത്തിന്റെ ഭാഗമായാണ് ധർണ്ണ സംഘടിപ്പിച്ചത്. അധികാരികൾ തീരുമാനം മാറ്റിയില്ലെങ്കിൽ അനിശ്ചിതകാല രാപ്പകൽ സമരമുൾപ്പെടെ സംഘടിപ്പിക്കുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.

നിദർദ്ദിഷ്ട മദ്യശാലക്കു മുമ്പിൽ നടന്ന സമരത്തിൽ കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ എൽ. എസ്. ഋഷിദാസ് അദ്ധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, പി. എം. ബിജു, പന്തലായനി സൗത്ത് റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡണ്ട്‌ സി. കെ. ആനന്ദൻ തുടങ്ങിയവർ സംസാരിച്ചു. കൺവീനർ മുത്തുകൃഷ്ണൻ സ്വാഗതവും ട്രഷറർ കെ. വി. അശോകൻ നന്ദിയും പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *