KOYILANDY DIARY

The Perfect News Portal

സ്വകാര്യ ബസ്സും, ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ ടിപ്പര്‍ ഡ്രൈവര്‍ക്കും ആറ് വിദ്യാര്‍ഥികള്‍ക്കും പരുക്ക്

മലപ്പുറം: സംസ്ഥാനപാത കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ കാലടിത്തറയില്‍ സ്വകാര്യ ബസ്സും, ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച്‌ ടിപ്പര്‍ ഡ്രൈവര്‍ക്കും ആറ് വിദ്യാര്‍ഥികള്‍ക്കും പരുക്ക്. കുറ്റിപ്പുറം സ്വദേശി റിയാസ്(30)നാണ് പരിക്കേറ്റത്.

ബസ്സ് യാത്രക്കാരായ ആറ് വിദ്യാര്‍ത്ഥികള്‍ക്കും നിസാര പരിക്കേറ്റു. ഇവരെ എടപ്പാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ പാതയില്‍ കാലടിത്തറയില്‍ കാലത്ത് ഒമ്ബത് മണിയോടെയാണ് അപകടം തൃശ്ശൂര്‍ നിന്ന് കുറ്റിപ്പുറം പോയിരുന്ന സ്വകാര്യ ബസ്സും,എടപ്പാള്‍ ഭാഗത്ത് നിന്ന് വന്നിരുന്ന ടിപ്പറും കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് സംസ്ഥാന പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ചങ്ങരംകുളം എസ്‌ഐ കെപി മനേഷിന്റെ നേതൃത്വത്തില്‍ പോലീസെത്തി വാഹനങ്ങള്‍ നീക്കം ചെയ്ത് ഗതാഗതം സുഖമമാക്കി.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *