KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ: യു. പി. സ്‌കൂളിന് എം.എൽ.എ. ഫണ്ടിൽ നിന്നും 50 ലക്ഷം അനുവദിച്ചു

കൊയിലാണ്ടി: വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്ന ആന്തട്ട ഗവർമെന്റ് യു. പി. സ്‌കൂളിന് കെ. ദാസൻ എം. എൽ. എ. യുടെ ആസ്ഥിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചു. സ്‌കൂളിൽ നടത്താനുദ്ദേശിക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ  വികസന സെമിനാർ ഉദ്ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുമ്പോൾ ഫണ്ട് അനുവദിച്ച് കൊണ്ട് എം. എൽ.എ. നടത്തിയ പ്രഖ്യാപനം വൻ കരഘോഷത്തോടുകൂടിയാണ് സദസ്സ് എതിരേറ്റത്.

ഇത് ഒന്നാം ഘട്ടമാണെന്നും അടുത്ത ഘട്ടത്തിൽ കൂടുതൽ തുക അനുവദിക്കുമെന്നും എം.എൽ. എ. കൂട്ടിച്ചേർത്തു. 20 വർഷങ്ങൾക്ക് ശേഷമാണ് സ്‌കൂളിന് സർക്കാർ ഫണ്ട് ലഭ്യമാകുന്നത്.  ചടങ്ങിൽ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ സ്‌കൂളിലെ അധ്യാപകൻ കെ. പി. രഞ്ജിത്ത് ലാൽ, എംഫിൽ നേടിയ കെ.പി. ഉമ്മർ എന്നിവർക്കുള്ള ഉപഹാരം എം.എൽ.എ. വിതരണം ചെയ്തു.

വികസന പദ്ധതികളുടെ പ്രോജക്ട് അവതരണം വിദ്യാഭ്യാ സ്ഥിരം സമിതി ചെയർമാൻ കെ. ഗീതാനന്ദൻ മാസ്റ്ററും ലോഗോ സമർപ്പണം എസ്.എസ്.ജി. ചെയർമാൻ എം.കെ. വേലായുധൻ മാസ്റ്ററും നിർവ്വഹിച്ചു. സ്‌കൂൾ കെട്ടിടം പ്ലാൻ, അക്കാദമിക് പ്ലാൻ എന്നിവയുടെ സമർപ്പണവും പ്രകാശനവും പിടി.എ. പ്രസിഡണ്ട് അരുൺ മണമൽ, കെ. രവി, എം.ജി. ബൽരാജ്, അജിത്ത് കുമാർ, കെ.കെ. പീതാംബർ കുമാർ, ഹമീദ്, പി.വി.ശശിധരൻ എന്നിവർ നിർവ്വഹിച്ചു.

Advertisements

എം. ജയകൃഷ്ണൻ മുഖ്യ പ്രഭാഷണവും ഹെഡ്മാസ്റ്റർ പി. കെ. സുരേന്ദ്രൻ റിപ്പോർട്ടും അവതരിപ്പിച്ചു. സുധ എം, ഗീത കരോൽ, എ. സോമശേഖരൻ,കെ. വി. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. സുധ കാവുങ്കൽ സ്വാഗതവും, ടി. കെ. ഗിരിജ ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *