KOYILANDY DIARY

The Perfect News Portal

മത്സ്യതൊഴിലാളി കുടുംബ സംഗമം ജെ. മേഴ്സിക്കുട്ടി അമ്മ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മത്സ്യതൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വാട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനംപ്രതി വില കൂട്ടുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ നയത്തിനെതിരെ രാഷ്ടിയ ഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി ഐ ടി യു) അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ജെ മേഴ്സി കുട്ടിയമ്മ പറഞ്ഞു.

കൊല്ലം അരയൻ കാവിൽ മത്സ്യത്തൊഴിലാളി യൂനിയൻ (സിഐടിയു) കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. സംസ്ഥാന കൗൺസിലംഗം എ പി ഉണ്ണിക്കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്, ഏരിയാ സെക്രട്ടറി സി എം സുനിലേശൻ, പ്രസിഡണ്ട് ടി വി ദാമോധരൻ എന്നിവർ സംസാരിച്ചു. എപി സുരേശൻ സ്വാഗതവും ജെഷിത കിഷോർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *