KOYILANDY DIARY

The Perfect News Portal

മക്കയിലുണ്ടായ തീപിടുത്തത്തില്‍ പെട്ട് മൂന്ന് പേര്‍ വെന്തുമരിച്ചു

റിയാദ്: സൗദി അറേബ്യയിലെ പുണ്യ നഗരമായ മക്കയിലുണ്ടായ തീപിടുത്തത്തില്‍ പെട്ട് മൂന്ന് പേര്‍ വെന്തുമരിച്ചു. മക്കയിലെ ഹജ്ജ് സ്ട്രീറ്റിലെ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപിടുത്തമുണ്ടായത്. ഇവിടെ താമസിച്ചിരുന്ന വിദേശ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. സംഭവമറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചെങ്കിലും വെയര്‍ ഹൗസിനകത്ത് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ടവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *