KOYILANDY DIARY

The Perfect News Portal

കഞ്ചാവ് വില്പനക്കാരന്‍ അറസ്​റ്റില്‍

കോഴിക്കോട്: പണിക്കര്‍ റോഡ് നാലുകുടി പറമ്പ്‌ സെയ്തലവിയെ (48) 125 ഗ്രാം കഞ്ചാവ് സഹിതം പാളയം ബസ്സ്റ്റാന്റ് പരിസരത്ത് വെച്ച്‌ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.പണിക്കര്‍ റോഡ് , നടക്കാവ്, സൗത്ത് ബീച്ച്‌, വലിയങ്ങാടി എന്നിവിടങ്ങളില്‍ നാലു വര്‍ഷത്തോളമായി ഇയാള്‍ കഞ്ചാവ് വില്പന നടത്തി വരുന്നതായി എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോയമ്പത്തൂര്‍, കാസര്‍കോട്ടെ ഉപ്പള എന്നിവിടങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച്‌ ചെറിയ പ്ലാസ്റ്റിക്ക് പാക്കറ്റുകളിലാക്കി വില്പന നടത്തി വരുകയായിരുന്നു. കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് കുറച്ച്‌ ദിവസങ്ങളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ രാവിലെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് പിടിയിലായത്. ഇയാളെ കോഴിക്കോട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് മുമ്ബാകെ ഹാജരാക്കി.

കോഴിക്കോട് റെയിഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.ശരത്ബാബുവിന്റെ നേതൃത്വത്തില്‍ അസി.എക്സൈസ് ഇന്‍സ്പെക്ടര്‍ സാന്റന്‍ സെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ടി.രമേഷ്, സി.സുനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ആര്‍.എന്‍.സുശാന്ത്, മനോജ്.സി, കെ.ഗംഗാധരന്‍, ടി.വി.റിഷിത്ത്കുമാര്‍, കെ.കെ.വിജിനിഷ്, ഷൈനി എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *