ആള് താമസമില്ലാത്ത വീട്ടില്‍ മുട്ടയിട്ട പെരുമ്പാമ്പിനെ പിടികൂടി
ചേവരമ്പലം: തൊണ്ടയാട് ബൈപ്പാസില്‍ ഹരിതനഗര്‍ കോളനിയില്‍ ആള് താമസമില്ലാത്ത വീട്ടില്‍ മുട്ടയിട്ട പെരുമ്പാമ്പിനെ നാട്ടുകാരും ഫോറസ്റ്റ് അധികൃതരും ചേര്‍ന്ന് പിടികൂടി. കോളനിയിലെ വീട്ടില്‍ മുരിങ്ങയില ശേഖരിക്കാന്‍ പോയവരാണ് പാമ്പിനെ കണ്ടത്. ആക്രമിക്കാന്‍ ശ്രമം നടത്തിയതിനാല്‍ നാട്ടുകാര്‍ വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പാമ്പു പിടുത്തക്കാരും കോളനിവാസികളും ചേര്‍ന്ന് പാമ്പിനെ പിടികൂടി മുട്ടകളോടൊപ്പം മാത്തോട്ടം വനം വകുപ്പിന് കൈമാറി.