KOYILANDY DIARY

The Perfect News Portal

ഭിന്ന ശേഷീ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായ് സൗഹൃദ വേദി സംഘടിപ്പിച്ചു

കൊയിലാണ്ടി: സമഗ്ര ശിക്ഷ പന്തലായനി ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷീ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കായ് സൗഹൃദ വേദി സംഘടിപ്പിച്ചു. കാർഷിക മേഖലയിൽ താൽപര്യമുള്ളവരെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്. ഇവർക്ക് ജൈവ ക്യഷി, മത്സ്യകൃഷി, പക്ഷി കൃഷി എന്നിവയിൽ പരാശീലനം നൽകി.
കൊയിലാണ്ടി ബി. പി. ഒ. ഡോ: എം.ജി.ബൽരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. ശശി കോലാത്ത് അധ്യക്ഷത വഹിച്ചു. ഗിരി. ഒ, പ്രശോഭ് എം. കെ, സന്ധ്യാ രവീന്ദ്രൻ, ജയ എം,  പി. പി. റംല, പ്രേം സി.എസ്. പി എന്നിവർസംസാരിച്ചു.  ഋഷി സുകുമാർ സ്വാഗതവും കെ.സിന്ധു നന്ദിയും പറഞ്ഞു.
Attachments area

 

Leave a Reply

Your email address will not be published. Required fields are marked *