KOYILANDY DIARY

The Perfect News Portal

സർക്കാരിന്റെ 1000 ദിനാഘോഷം: കൊയിലാണ്ടിയിൽ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനങ്ങള് നടക്കു

കൊയിലാണ്ടി: സർക്കാരിന്റെ 1000 ദിനാഘോഷ ത്തിന്റെ ഭാഗമായി  കൊയിലാണ്ടി മണ്ധലത്തിലെ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനങ്ങള് നടക്കും. പയ്യോളി  തച്ചൻ കുന്നിൽ പ്രവർത്തിച്ചു വരുന്ന പയ്യോളി സബ് രജിസ്ട്രാർ ഓഫീസിനായി സംസ്ഥാന സർക്കാർ 1 കോടി 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വീഡിയോ കോൺഫറൻസിലൂടെ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.
ഇതോടെ 1000 ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മണ്ഡലത്തിലെ മറ്റ് പരിപാടികൾക്കും തുടക്കമാകും.  20 ന് ബുധനാഴ്ച രാവിലെ 11 മണിക്ക് ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്കും മത്സ്യ കർഷകർക്കുമുള്ള ധനസഹായ വിതരണം കൊയിലാണ്ടി നഗരസഭാ ടൗൺ ഹാളിൽ വെച്ച് തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി  ടി.പി.രാമകൃഷ്ണൻ നിർവ്വഹിക്കും. അതോടൊപ്പം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 75 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ ഒ.എൻ.വി.കുറുപ്പ് സ്മാരക ബ്ലോക്കിന്റെ രണ്ടാം നിലയുടെ ഉദ്ഘാടനം വൈകീട്ട് 3 മണിക്ക് മന്ത്രി കടന്നപ്പളളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
 എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം ചെലവഴിച്ച് നിർമിക്കുന്ന ‘ അയനിക്കാട് ആയുർവ്വേദ ഡിസ്പെൻസറിയുടെ പുതിയ കെട്ടിടം 23 ന് വൈകുന്നേരം 5 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ നാടിന് സമർപ്പിക്കും.  ചേമഞ്ചേരി സുനാമി കോളനി വീടുകൾ ഗുണഭോക്താക്കൾക്ക് 27ന്  എൽ.എൽ.എ കൈമാറും.  ഇത് കൂടാതെ  താഴെ പറയുന്ന മറ്റ് നിരവധി പ്രവൃത്തികളുടെ ഉദ്ഘാടനവും ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി  നടക്കും.
മൂടാടി ഇയ്യത്തു കുനി – കല്ലടത്താഴ ഓവുചാൽ നടപ്പാത, പീച്ചേരി ശ്രീധരൻ നായർ റോഡ്, വെങ്ങളം ബൈപ്പാസ് കല്ലടത്താഴ റോഡ്  എന്നീ റോഡുകളുടെയും, കൊയിലാണ്ടി നഗരസഭയിലെ 3 കുടിവെള്ള പദ്ധതികൾ എന്നിവയുടെ ഉത്ഘാടനങ്ങളും 4 കോടി രൂപ ചെലവഴിച്ച് നവീകരിക്കുന്ന പൂക്കാട്-തോരായിക്കടവ് റോഡ്,  നടേരി മഞ്ഞളാടുകുന്ന് എസ്.സി. കോളനി റോഡ്, ചേമഞ്ചേരി തുലാംപൊയിൽ റോഡ്, അരങ്ങിൽ കോളനി റോഡ്, നാരങ്ങോളി താഴെ റോഡ്, കൊയിലാണ്ടി പുളിയഞ്ചേരി കൊടക്കാട്ടും മുറി റോഡ്, പുത്തലത്ത് കുന്ന് റോഡ് എന്നീ റോഡുകളുടെ പ്രവൃത്തി ഉത്ഘാടനവും.  മൂടാടി ഉമ്മർ വളപ്പിൽ കുടിവെള്ള പദ്ധതി, വൻമുഖം ഹൈസ്കൂൾ വികസന പ്രവൃത്തികൾ,  അയനിക്കാട് വെൽഫെയർ സ്കൂൾ ക്ലാസ് റൂം, സ്റ്റേജ് നിർമാണം എന്നീ പ്രവൃത്തികളുടെ ശിലാസ്ഥാപന നിർവ്വഹണവും വരുന്ന 10 ദിവസങ്ങളിലായി നടക്കും.

Leave a Reply

Your email address will not be published. Required fields are marked *