KOYILANDY DIARY

The Perfect News Portal

താലൂക്ക് ആശുപത്രി സ്വാന്ത്വന സംഗമം കെ.ദാസൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: നഗരസഭയുടെ നേത്യത്വത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രി പാലിയേറ്റീവ് സെന്റർ സംയുക്തമായി  നടത്തിയ സ്വാന്ത്വന സംഗമം കെ.ദാസൻ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷതവഹിച്ചു. ഡോ അനിൽകുമാർ പലേരി മുഖ്യാതിഥിയായിരുന്നു.

വൈസ് ചെയർപേർസൺ വി. കെ. പത്മിനി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പോഴിസണ്മാരായ വി.സുന്ദരൻ, കെ. ഷിജു മാസ്റ്റര്, എൻ. കെ. ഭാസ്കരൻ ദിവ്യാ ശെൽവരാജ്, ഡോ. സച്ചിൻ ബാബു. ഡോ: അസീസ്, ഡോ: സന്ധ്യാ കുറുപ്പ് , വി .പി .ഇബ്രാഹിം കുട്ടി, രാജേഷ് കീഴരിയൂർ എന്നിവര് സംസാരിച്ചു. തുടർന്ന് നടി ദേവിക സഞ്ജയ്, മജീഷ്യൻ ശ്രീജിത്ത് വിയ്യൂർ, കോമഡി, മിമിക്രി, നാടൻപാട്ട്, അക്ഡ ഡാൻസേസിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറി. 60 ഓളം കിടപ്പ് രോഗികൾ സംഗമത്തിൽ പങ്കെടുത്തു. എല്ലാ രോഗികൾക്കും ഉപഹാരങ്ങൾ നൽകിയാണ് അവരെ തിരിച്ചയച്ചത്. ഷോപ്പുകളിൽ വെക്കാനുള്ള ചാരിറ്റി ബോക്സ് വിതരണവും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *