ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഐടിഐ വിദ്യാര്‍ഥി മരിച്ചു
മാനന്തവാടി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഐടിഐ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ദ്വാരക ഐടിഐ വിദ്യാര്‍ഥിയായ പുല്പള്ളി മാരപ്പന്മൂല അലോയ് ടി. ജോസ് (21) ആണ് മരിച്ചത്.
ബൈക്കില്‍ അലോയ്ക്കൊപ്പമുണ്ടായിരുന്ന കാവുമന്ദം ചക്കാലക്കുന്നേല്‍ അനൂപി (21 )നെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഏഴരമണിയോടെ മാനന്തവാടി പീച്ചങ്കോടായിരുന്നു അപകടം.