KOYILANDY DIARY

The Perfect News Portal

ബഡ്‌സ് റിഹാബിലേഷന്‍ സെന്ററിന് വാഹനം സജ്ജമായി

കൊയിലാണ്ടി: നഗരസഭയുടെ കീഴില്‍ പെരുവട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് റിഹാബിലേഷന്‍ സെന്ററിന് വാഹനം സജ്ജമായി. നഗരസഭക്കകത്തും പുറത്തുമായി 25ഓളം കുട്ടികളുള്ള ബി.ആര്‍.സി.ക്ക് നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതിയലുള്‍പ്പെടുത്തി സജ്ജമാക്കിയ വാഹനത്തിന് നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ ഫ്‌ളാഗ് ഓഫ് നല്‍കി.  വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ സിബിന്‍ കണ്ടത്തനാരി, എന്‍. കെ. ഗോകുല്‍ദാസ്, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം. പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *