KOYILANDY DIARY

The Perfect News Portal

കാവ്യശില്പശാല ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി:  ഇരുളില്‍ നിന്നും വെളിച്ചത്തിലേക്കും കരുത്തിലേക്കും നയിക്കുന്ന ശക്തിയാണ് കവിതയെന്ന് കല്‍പ്പറ്റ നാരായണന്‍. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി കാവ്യശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരുന്നു അദ്ദേഹം. കുട്ടികളില്‍ ഭിന്നിപ്പും,വിഭാഗീയതയും സൃഷ്ടിക്കുന്ന കെട്ടകാലത്തില്‍ നിന്നും വേറിട്ട രചനകള്‍ സൃഷ്ടിക്കാന്‍ പ്രകൃതി രമണീയമായ മരുതൂര്‍ പടന്നയില്‍ കോളനി പുഴയോരത്തായിരുന്നു കാവ്യശില്പശാല സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ കെ. ഷിജു അദ്ധ്യക്ഷത വഹിച്ചു.  നഗരസഭാംഗങ്ങളായ കെ. ലത, പി.എം ബിജു, കെ. ബിനില, പി. കെ. ലാലിഷ, ഫെസിലിറ്റേറ്റർ എം. എം. ചന്ദ്രന്‍, മോഹനന്‍ നടുവത്തൂര്‍, സി. കെ. മിഥുന്‍ ദാസ്‌, അപര്‍ണ്ണ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *