KOYILANDY DIARY

The Perfect News Portal

ഫയർസ്റ്റേഷൻ സേനാംഗങ്ങൾക്ക് സ്ക്യൂബാ പരിശീലനം

കൊയിലാണ്ടി: ഫയർസ്റ്റേഷൻ സേനാംഗങ്ങൾക്ക് സ്ക്യൂബാ പരിശീലനം നടത്തി. കൊല്ലം ചിറയിൽ ആയിരുന്നു ട്രെയിനിങ് നടന്നത്. ജലാശങ്ങളിൽ അകപ്പെട്ടവരെ സ്‌ക്യൂബാ പരിശീലനം നേടിയ സേനാഗങ്ങൾ ആണ് രക്ഷാപ്രവർത്തനം നടത്താറുള്ളത്. ഡിങ്കിയിൽ കയറി ഡൈവിംഗ് നടത്തിയും വെള്ളത്തിന്റെ അടിത്തട്ടിൽ നീന്തിയും സേനാംഗങ്ങൾ പരിശീലനം നടത്തി. അതീവ ശ്രദ്ധയോടെ നടത്തേണ്ട റെസ്ക്യൂ പരിശീലനം മികച്ച ട്രെയ്‌നറുടെ നേതൃത്തത്തിൽ ആണ് നടത്തിയത്.

സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്‍, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ. പ്രമോദ് എന്നിവരുടെ സാന്നിധ്യത്തിൽ അഗ്നിശമന സേനാംഗങ്ങളായ സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ ശിഹാബുദ്ധീൻ, പ്രദീപൻ, സുനിൽ, സന്ദീപ്‌, ബൈജുരാജ് എന്നിവർ സ്‌ക്യൂബാ ട്രെനിങ്ങിനു നേതൃത്വം വഹിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ സേനാംഗങ്ങളെ ഉൾപ്പെടുത്തി പരിശീലനം നടത്താനും തീരുമാനിച്ചതായി സ്റ്റേഷൻ ഓഫീസർ സി.പി. ആനന്ദന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *