KOYILANDY DIARY

The Perfect News Portal

പുരസ്ക്കാര ജേതാക്കളായ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: അക്കാദമിക മേഖലയിൽ പ്രതിഭ തെളിയിച്ച വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ നല്കി വരുന്ന “ഭാരത് കി ലക്ഷ്മി പുരസ്കാർ  “കൊയിലാണ്ടി ഗവൺമെന്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് പ്രസിഡൻറ് കെ. എം. രാജീവൻ വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭ കൗൺസിലർ വി. പി. ഇബ്രാഹിം കുട്ടി  നിർവ്വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് സി. ജയരാജ്അധ്യക്ഷത വഹിച്ചു.
സ്കൂളിൽ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവ് തെളിയിച്ച സെക്കണ്ടറി വിഭാഗത്തിലെ ഷിംനിത്ത് ലാൽ, അഹമ്മദ്, റിഫാന, ഹയർ സെക്കണ്ടറി വിഭാഗത്തിലെ ഭഗീരഥ്, സ്വരാജ് എന്നിവർ അവാർഡിന് അർഹരായി. ചടങ്ങിൽ  മോളി ടീച്ചർ, പ്രസാദ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ടി. പി. ഇസ്മയിൽ, ഉഷാ മനോജ്, സൗമിനി മോഹൻ ദാസ്, ഷീബാ ശിവാനന്ദൻ, റോസ് ബെനറ്റ്, ജലീൽ മൂസ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി പി. കെ ബാബു നന്ദി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *