KOYILANDY DIARY

The Perfect News Portal

പൊലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കരുതെന്ന് വി.എസ്

തിരുവനന്തപുരം: പൊലീസിന് ജുഡീഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെതിരെ ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. നിയമസഭയിലാണ് വി.എസ് ഇക്കാര്യം ഉന്നയിച്ചത്.

കസ്റ്റഡി മരണങ്ങള്‍ ഒറ്റപ്പെട്ട സംഭവങ്ങളാണെങ്കിലും ഗൗരവത്തി‍ല്‍ എടുക്കണം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. പ്രശ്നത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനാണ് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത്. ഉരുട്ടിക്കൊല പോലുള്ള സംഭവം യു.ഡി.എഫ് ഭരണകാലത്ത് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *