KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്ര മഹോത്സവം: ദേശീയ പാതയിൽ ഗതാഗത ക്രമീകരണം

കൊയിലാണ്ടി: പൊയിൽക്കാവ് ദുർഗ്ഗാദേവീ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് 19ന് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വൈകീട്ട് 3 മണി മുതൽ 7 മണി വരെയാണ് ക്രമീകരണം.

കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ദീർഘദൂര ബസുകൾ, ഹെവി വാഹനങ്ങൾ പാവങ്ങാട് വഴി, അത്തോളി, ഉള്ളിയേരി, കൊയിലാണ്ടി വഴി പോകണം. കോഴിക്കോട് കൊയിലാണ്ടി ബസ്സുകളും, തിരുവങ്ങൂർ കുനിയിൽ കടവ് അത്തോളി വഴി, കൊയിലാണ്ടിയിലേക്ക് വരണം. കണ്ണൂർ ഭാഗത്തു നിന്നും വരുന്ന ലോറികൾ, മറ്റ് ഹെവി വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, അത്തോളി വഴിപോകണം. കണ്ണൂർ കോഴിക്കോട് ബസ്സുകൾ മറ്റ് ചെറിയ വാഹനങ്ങൾ കൊയിലാണ്ടി മാർക്കറ്റ് വഴി കാപ്പാട് തിരുവങ്ങൂർ വഴി കോഴിക്കോടെക്ക് പോകണമെന്ന്  കൊയിലാണ്ടി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *