KOYILANDY DIARY

The Perfect News Portal

പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കൊടിയേറി. കലവറ നിറയ്ക്കല്‍, മൃദുലാ പത്മകുമാറിന്റെ സംഗീതാര്‍ച്ചന എന്നിവയും ബുധനാഴ്ച ഉണ്ടായിരുന്നു.

 

15-ന് ഉച്ചയ്ക്ക് പ്രസാദ ഊട്ട്, തായമ്പക, ഗാനമേള എന്നിവ നടക്കും. 16-ന് തായമ്പക, നാടകവും 17-ന് ചെറിയ വിളക്ക്, കലാമണ്ഡലം രതീഷിന്റെ തായമ്പക, ഗാനമേളയും 18-ന് വലിയ വിളക്ക്, ചാക്യാര്‍കൂത്ത്, പടിഞ്ഞാറെ പള്ളിവേട്ട, വനമധ്യത്തില്‍ പാണ്ടിമേളം, ഇരട്ടത്തായമ്പക, സംഗീത ശില്‍പ്പം എന്നിവ നടക്കും. 19-ന് താലപ്പൊലി, സമുദ്രതീരത്ത് കുളിച്ചാറാട്ട്, പാണ്ടിമേളം, ആഘോഷ വരവുകള്‍, ആലിന്‍കീഴ് മേളം, ഡയനാമിറ്റ് ഡിസ്‌പ്ലേ, വെടിക്കെട്ടുകള്‍ എന്നിവ ഉണ്ടാകും. മേളത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ നേതൃത്വംനല്‍കും. 20-ന് വൈകീട്ട് ഗുരുതിയോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *