KOYILANDY DIARY

The Perfect News Portal

ചെറിയമങ്ങാട് കോട്ടയില്‍ ഇന്ന് താലപ്പൊലി

കൊയിലാണ്ടി ; ചെറിയമങ്ങാട് കോട്ടയില്‍ ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് വലിയവിളക്ക് ദിവസമായ ഇന്നലെ പ്രശസ്ത പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ നയിച്ച ഗാനമേളയും നാന്ദകം എഴുന്നള്ളിപ്പും നടന്നു. അവസാന ദിവസമായ ഇന്ന് വൈകീട്ട് നാന്ദകത്തോടെ താലപ്പൊലി എഴുന്നള്ളിപ്പ് നടക്കും. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും കളര്‍ ഡിസ്‌പ്ലോയും ഉണ്ടാവും. 1 മണിക്ക് ഗുരുതി തര്‍പ്പണത്തോടെ ഉത്സവം സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *