KOYILANDY DIARY

The Perfect News Portal

പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ നടത്തി

കക്കട്ടിൽ: പാതിരിപ്പറ്റ സാമൂഹ്യ വിഹാര കേന്ദ്രം വായനശാല ഗ്രന്ഥാലയത്തിൻറെ ആഭിമുഖ്യത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.രാജൻ സെമിനാർ ഉദ്‌ഘാടനം ചെയ്തു. തൂണേരി ബി.ആർ.സി. ട്രെയിനർ ജയൻ കായനാട്ടത്ത് വിഷയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിജിലേഷ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

എസ്.എസ്.എൽ.സി, എൽ.എസ്.എസ്. പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പി.രവീന്ദ്രൻ മാസ്റ്റർ, ജിജി ടീച്ചർ, സി.പി.അശോകൻ, പി.പ്രമോദ്, വി.കെ.കരുണൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *