KOYILANDY DIARY

The Perfect News Portal

റോഡരികിൽ ​ മാലിന്യം തള്ളൽ​: പാതയോരത്തു നിരീക്ഷണ കാമറ സ്ഥാപിച്ചു

ഫറോക്ക് : റോഡരികിൽ ​ മാലിന്യം തള്ളൽ​ ​ പതിവായ​തോടെ ​ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പാതയോരത്തു നിരീക്ഷണ കാമറ സ്ഥാപിച്ചു. ചെറുവണ്ണൂർ വെസ്റ്റ് കോസ്റ്റ് ഏരിയ റസിഡന്റ്സ് അസോസിയേഷനാണ് ​ കണ്ണാട്ടിക്കുളം റോഡ് ജംക്‌ഷനിലെ ഹോമിയോ ക്ലിനിക്കിനു സമീ​പം ​സിസിടിവി കാമറ സ്ഥാപിച്ചത്. ചെറുവണ്ണൂർ–കൊളത്തറ റോഡിൽ നിന്നു കണ്ണാട്ടിക്കുളം റോഡിലേക്കു പ്രവേശിക്കുന്ന കവലയിൽ മാലിന്യം തള്ളൽ പതിവാണ്.

റസിഡന്റ്സ് അസോസിയേഷൻ‍ നേതൃത്വത്തിൽ പലവട്ടം മുന്നറിയിപ്പു സ്ഥാപിച്ചെങ്കിലും മാറ്റമുണ്ടായില്ല. കൗൺസിലർ ശ്രീജ ഹരീഷ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ടി.കെ. രാജൻ അധ്യക്ഷത വഹിച്ചു. റിട്ട. സിഐ കെ.വി. യൂസുഫലി,​കേരള കൗമുദി ന്യൂസ് എഡിറ്റർ ​ പി.സി.ഹരീഷ്, ജോൺ കടലുണ്ടി, പി.കെ. മോഹൻദാസ്, വി. ഹസ്സൻകോയ എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *