KOYILANDY DIARY

The Perfect News Portal

പെരുമഴയത്ത് കുടചൂടി ചെടിനനച്ച ബി.ജെ.പി. എം.എൽ.എ. വെട്ടിലായി

മുംബൈ: മുംബൈയില്‍ കനത്ത മഴയ്ക്കിടെ ചെടിക്ക് വെള്ളം നനച്ച ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ പിടികൂടി പണികൊടുത്തു. ചെടിക്ക് വെള്ളമൊഴിച്ച്‌ പരിസ്ഥിതി സ്നേഹം പ്രകടിപ്പിക്കാന്‍ ശ്രമിച്ചതാണ് നരേന്ദ്ര മെഹ്ത്ത എംഎല്‍എയ്ക്ക് വിനയായത്. നരേന്ദ്ര മെഹ്ത്ത മഴയത്ത് ചെടിനനയ്ക്കുന്ന ചിത്രം സമൂഹമാധ്യങ്ങളില്‍ വൈറലാണ്.

കപില്‍ എന്ന ട്വിറ്റര്‍ യൂസറാണ് ഈ ചിത്രം ആദ്യമായി പോസ്റ്റ് ചെയ്യുന്നത്. പിന്നെ ആ പോസ്റ്റിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. നൂറ്കണക്കിന് ഷെയറുകളും ലൈക്കുകളുമാണ് പോസ്റ്റ് വാരിക്കൂട്ടിയത്. പോസ്റ്റ് ഫെയ്ബുക്കിലേക്കും പടര്‍ന്നു. ട്രോളിലും തമാശകളിലും നരേന്ദ്ര മെഹത്ത തിളങ്ങി.

‘സാധാരണ വെള്ളമല്ല പകരം ചെടിയുടെ പ്രത്യേക വളര്‍ച്ചയ്ക്കായി പതഞ്ജലി ജലമാണ് ഉപയോഗിക്കുന്നതെന്ന്’ തുടങ്ങി ട്വിറ്ററിലും ഫെയ്സ്ബുക്കിലും ട്രോളുകളുടെ പൂരമാണ്.

Advertisements

മുബൈയിലെ വസൈ വിരാര്‍ മേയര്‍ പ്രവീണ താക്കൂര്‍ പെരുമഴയത്ത് ചെടി നനച്ച ചിത്രം കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്

Leave a Reply

Your email address will not be published. Required fields are marked *