KOYILANDY DIARY

The Perfect News Portal

പുത്തൻ പുരയിൽ ശ്രീമതി അമ്മ എൻഡോവ്‌മെന്റ്‌ വിതരണം ചെയ്തു

കൊയിലാണ്ടി:  ഗവ:വൊക്കേഷണൽ ഹയർ സെക്കന്റരി സ്കൂളിൽ പുത്തൻ പുരയിൽ ശ്രീമതി അമ്മ എൻഡോവ്‌മെൻ്റ് എസ്‌.എസ്‌.എൽ.സി. പ്രതിഭാ പുരസ്കാര വിതരണോദ്ഘാടനം  കെ.ദാസൻ എം.എൽ.എ. നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡണ്ട് അഡ്വ. പി. പ്രശാന്ത്‌ അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ.  പി. വിശ്വൻ  മുഖ്യാഥിതിയായിരുന്നു.  മുൻ പി.എസ്‌.സി. മെമ്പറും പൂർവ്വ വിദ്യാർത്ഥി സംഘടന രക്ഷാധികാരിയും ആയ അഡ്വ. ആർ. കെ. വേണുനായരുടെ ഭാര്യയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയതാണ് അവാർഡ്.
ഇനി മുതൽ എല്ലാ വർഷവും അർഹതപ്പെട്ട എസ്‌.എസ്‌.എൽ.സി. വിദ്യാർത്ഥികൾക്ക്‌ എൻഡൊവ്‌മന്റ്‌ നൽകും.
അഡ്വ. ആർ. കെ. വേണു നായർ, അദ്ദേഹത്തിന്റെ പേരകുട്ടികളായ ആരതി ഗോപകുമാർ, ആതിര സദാനന്ദൻ എന്നിവർ വിദ്യാർത്ഥികൾക്ക്‌ എൻഡോവ്മെൻറ് സമർപ്പിച്ചു.  യു. ബിജേഷ്‌., എൻ.വി.വൽസൻ, ഇ.എസ്‌.രാജൻ,ശോഭ, വി.സുചീന്ദ്രൻ, എം.പ്രഭാകരൻ, വി.ഗംഗാധരൻ, പി.പി.അസ്സൻ കോയ എന്നിവർ സംസാരിച്ചു കെ. സി. വാസുദേവൻ, എൻ. എം.രാജൻ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *