KOYILANDY DIARY

The Perfect News Portal

പി.എം.എ.വൈ. പദ്ധതിപ്രകാരം നിര്‍മിച്ച ആദ്യത്തെ 10 വീടുകളുടെ താക്കോല്‍ കൈമാറി

കോഴിക്കോട്: എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പി.എം.എ.വൈ. (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിപ്രകാരം കോര്‍പ്പറേഷനില്‍ നിര്‍മിച്ച ആദ്യത്തെ 10 വീടുകളുടെ താക്കോല്‍ കൈമാറി. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ താക്കോലുകള്‍ നല്‍കി.

പദ്ധതിയിലാകെ 3009 ഗുണഭോക്താക്കളാണുള്ളത്. ഒന്നാമത്തെ ഡി.പി.ആറില്‍ 1783, രണ്ടാമത്തേതില്‍ 289, മൂന്നില്‍ 320, നാലില്‍ 416, അഞ്ചില്‍ 201 എന്നിങ്ങനെയാണ് ഗുണഭോക്താക്കള്‍. ഇതില്‍ കെട്ടിടനിര്‍മാണ അനുമതി ഹാജരാക്കിയ 446 ഗുണഭോക്താക്കളുമായി കരാര്‍ തയ്യാറാക്കി പണം നല്‍കുന്നുണ്ട്.

ഒന്നാം ഡി.പി.ആറിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ്ങും ഇപ്പോള്‍ നടക്കുന്നുണ്ട്. ആകെ 7.31 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 2,82,00,000 കോടി കോര്‍പ്പറേഷന്‍ വിഹിതവും 4.48 കോടി കേന്ദ്ര-സംസ്ഥാന വിഹിതവുമാണ്. ഇതില്‍ 5.45 കോടി ചെലവഴിച്ചുകഴിഞ്ഞു. 48 ലക്ഷമാണ് ഗുണഭോക്തൃ വിഹിതം. 2018-19 വര്‍ഷത്തെ പദ്ധതി വിഹിതമായി 7.25 കോടി കോര്‍പ്പറേഷന്‍ നീക്കിവെച്ചിട്ടുണ്ട്.

Advertisements

ആസൂത്രണ സ്ഥിരംസമിതി ചെയര്‍മാന്‍ എം.സി. അനില്‍കുമാര്‍ അധ്യക്ഷനായി. ഗുണഭോക്താക്കള്‍ക്കുള്ള സമ്മാനം ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് നല്‍കി. കോര്‍പ്പറേഷന്‍ സെക്രട്ടറി മൃണ്‍മയി ജോഷി, അഡീ. സെക്രട്ടറി കെ.പി. വിനയന്‍, ചെയര്‍മാന്മാരായ പി.സി. രാജന്‍, അനിതാ രാജന്‍, കെ.വി. ബാബുരാജ്, ടി.വി. ലളിതപ്രഭ, പ്രോജക്‌ട് ഓഫീസര്‍ എം.വി. റംസി ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Leave a Reply

Your email address will not be published. Required fields are marked *