KOYILANDY DIARY

The Perfect News Portal

വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു

പനാജി: ഗോവയില്‍ വിദേശ ടൂറിസ്റ്റുകളെ ശല്യപ്പെടുത്തിയ ആറു വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ഗോവയിലെ ബീച്ചില്‍ വസ്ത്രവില്‍പന നടത്തുന്ന സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തത്. വസ്ത്രവ്യാപാരം നടത്തിയിരുന്ന സ്ത്രീകള്‍ ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന ടൂറിസ്റ്റുകള്‍ക്ക് സമീപമെത്തിയ സ്ത്രീകളോട് സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബന്ധിച്ച്‌ ശല്യപ്പെടുത്തി. ഒന്നും വേണ്ടെന്ന് അറിയിച്ചെങ്കിലും മടങ്ങാന്‍ സ്ത്രീകള്‍ തയാറായില്ല. ശല്യം തുടര്‍ന്നതോടെ ടൂറിസ്റ്റുകള്‍ പോലീസിനോട് പരാതിപ്പെടുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *