KOYILANDY DIARY

The Perfect News Portal

കെ.പി. രവീന്ദ്രന്‍ രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്തു

കക്കട്ടില്‍: മോദിസര്‍ക്കാരില്‍ ജനങ്ങള്‍ക്കും പാര്‍ലമെന്റില്‍ ഭരണസംവിധാനത്തില്‍ സഹായിക്കുന്ന പാര്‍ട്ടികള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടതായി സി.പി.എം. സംസ്ഥാനസമിതി അംഗം പി.കെ. ബിജു എം.പി. പറഞ്ഞു. ഇതിനുദാഹരണമാണ് സര്‍ക്കാരിന്റെ ഘടകകക്ഷികള്‍തന്നെ അവിശ്വാസവുമായി പാര്‍ലമെന്റില്‍ എത്തുന്നത്. കെ.പി. രവീന്ദ്രന്‍ രക്തസാക്ഷിത്വ ദിനാചരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുന്നുമ്മല്‍ ലോക്കല്‍ സെക്രട്ടറി കെ.കെ. ദിനേശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. മോഹനന്‍, ജില്ലാകമ്മിറ്റി അംഗങ്ങളായ െക.കെ. ലതിക, കെ.കെ. ദിനേശന്‍, കെ. കൃഷ്ണന്‍, ഏരിയാ സെക്രട്ടരി കെ.കെ. സുരേഷ്, പി. നാണു, കെ.പി. ഷാജി, കെ.ടി. രാജന്‍ എന്നിവര്‍ സംസാരിച്ചു..

Leave a Reply

Your email address will not be published. Required fields are marked *