KOYILANDY DIARY

The Perfect News Portal

നീന്തല്‍ പഠിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ആലപ്പുഴ:  അനുജനോടൊപ്പം നീന്തല്‍ പഠിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കട്ടച്ചിറ മൂന്നാംകുറ്റി തവളയില്ലാക്കുളത്തില്‍ കഴിഞ്ഞ ദിവസമാണ് സഭവം. മൂന്നാംകുറ്റി വൃന്ദാവനത്തില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ സുമേഷ് കുമാറിന്റെ മകന്‍ അജയ് സുമേഷ് ആണു മരിച്ചത്.

പായലില്‍ കാല്‍ കുരുങ്ങി താഴുകയായിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ അഗ്‌നിരക്ഷാസേന അജയിനെ കരയ്‌ക്കെടുത്തെങ്കിലും കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിക്കുന്നതിനിടയില്‍ മരണം സംഭവിച്ചു. കറ്റാനം സെന്റ് തോമസ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച അജയ്.

Leave a Reply

Your email address will not be published. Required fields are marked *