KOYILANDY DIARY

The Perfect News Portal

നാടൻ കലാകാരന്മാരെ ആദരിച്ചു

കൊയിലാണ്ടി; പുക്കാട് കലാലയം ഗ്രാമീണം 2018 ന്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു. കരകൗശലവസ്തു നിർമ്മാണത്തിൽ വിദഗ്ദരായ വാസു കുനിയാൽ, സി.എം ശ്രീനിവാസൻ എന്നിവരേയും ഞാറ്റുപാട്ട് പാടുന്ന കല്യാണി മണ്ണാർ താഴെ, തോറ്റംപാട്ടിൽ വാസു കാരയിലിനേയും ആണ് ആദരിച്ചത്. ലോക നൃത്ത ദിനത്തോടനുബന്ധിച്ച് ആയിരം നർത്തകരെ പങ്കെടുപ്പിച്ച് നടത്തിയ സഹസ്ര മയൂരം പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.

പ്രസിദ്ധ എഴുത്തുകാരനായ ഡോ.ശിവരാമൻ കൂമുള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.  കലാലയം പ്രസിഡണ്ട് ശിവദാസ് ചേമഞ്ചേരി അധ്യക്ഷത വഹിച്ചു. . ശ്യാം സുന്ദർ സ്വാഗതവും, കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *