KOYILANDY DIARY

The Perfect News Portal

ദേശീയ പണിമുടക്ക് വിജയിപ്പിക്കും: കേരള എൻ.ജി.ഒ.യൂണിയൻ

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ജനുവരി 8, 9 തിയ്യതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ.യൂണിയൻ കൊയിലാണ്ടി ഏരിയ ജനറൽ ബോഡി യോഗം അദ്ധ്യാപകരോടും ജീവനക്കാരോടും ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.രാജ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.മിനി അധ്യക്ഷയായി. എം.പി.ജിതേഷ് ശ്രീധർ, വി.സാഹിർ  എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *