കൊയിലാണ്ടിയില്‍ നാളെ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: അലി ബാഫഖി തങ്ങളുടെ മരണാനന്തര ചടങ്ങ് നടക്കുന്നതിനാൽ നവംബര്‍3ന് കൊയിലാണ്ടി ടൗണിൽ വാഹനങ്ങളുടെയും സന്ദർശകരുടെയും തിരക്ക് കണക്കിലെടുത്ത് മേഖലയിലാകെ ഗതാഗത തടസ്സം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ രാവിലെ ആറുമണി മുതൽ ഉച്ചക്ക് ഒരു മണി വരെ കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരുന്ന ബസ്സുകൾ ഒഴികെയുള്ള വാഹനങ്ങൾ കൈനാട്ടി നാദാപുരം പേരാമ്പ്ര വഴി പോകേണ്ടതാണെന്നും, കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്ക് വരുന്ന ബസ്സുകള്‍ ഒഴികെയുള്ള വാഹനങ്ങൾ തിരുവങ്ങൂർ, അത്തോളി, കുറ്റ്യാടി വഴി പോകേണ്ടതാണെന്നും, മറ്റ് ഹെവി വാഹനങ്ങൾ രാവിലെ ഒമ്പത് മണി മുതൽ ഒരു മണിവരെ ചെങ്ങോട്ടുകാവ് ബൈപാസിൽ ബ്ലോക്ക് ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാർ ഗതാഗത ക്രമീകരണവുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.



