KOYILANDY DIARY

The Perfect News Portal

ദുരന്ത നിവാരണ പരിശീലനം നൽകി

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാർക്ക് ദുരന്തനിവാരണ പരിശീലനം നൽകി. പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയുടെ രൂപീകരണവും പരിശീലനവും എം.എൽ.എ കെ.ദാസൻ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ.ഷാജി, ഫയർസ്റ്റേഷൻ ഓഫീസർ സി.പി.ആനന്ദൻ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ .കെ.സതീശൻ, ലീഡിംങ് ഫയർമാൻ പി.കെ.ബാബു, ഫയർമാൻമാരായ ഷിജിത്ത് എന്നിവർ സംസാരിച്ചു. ബിനീഷ്, സിജീഷ്, വിജീഷ്, ഗുൽഷാദ് ഫയർമാൻ ഡ്രൈവർമാരായ പ്രശാന്ത്, മനോജ്, ഹോംഗാർഡ് സത്യൻ ബാലൻ, സുരേഷ് വിജയൻ. എന്നിവർ പരിശീലനം നൽകി.  വൈസ് പ്രസിഡണ്ട് വി എം ഉണ്ണി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *