KOYILANDY DIARY

The Perfect News Portal

ട്രാന്‍സ്‌ഫോര്‍മര്‍  മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തി ഇന്ന് ആരംഭിക്കും

കൊയിലാണ്ടി: നഗരത്തിലെ ഗതാഗത തടസം നീക്കുന്നതിനായി ട്രാന്‍സ്‌ഫോര്‍മര്‍  മാറ്റി സ്ഥാപിക്കല്‍ പ്രവര്‍ത്തി ഇന്ന് ആരംഭിക്കും. നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായും നഗര സൗന്ദര്യ വല്‍ക്കരണത്തിനുമായി നാറ്റ്പാക്  പദ്ധതി പ്രകാരം 3 കോടി രൂപയുടെ പ്രവര്‍ത്തി നടത്തുന്നതിനായി സൗകര്യമൊരുക്കുന്നതിന് നഗരത്തിന്റെ നടുവിലായുള്ള ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി ഒക്ടോബർ 22ന് ആരംഭിക്കും.

ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ട്രാന്‍സ്‌ഫോഫോര്‍ നഗരഹൃദയത്തില്‍ നിന്നും മാറ്റി സ്ഥാപിക്കുക എന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതോടെ പഴയ ബസ് സ്റ്റാന്റിന് മുന്‍പിലെ ഗതാഗത തടസം ഒഴിവാകുന്നതാണ്. ട്രാന്‍സ്‌ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്റെ ചിലവിനായി നഗരസഭ 2 ലക്ഷത്തി അറുപതിനായിരം രൂപ കെ. എസ്. ഇ. ബി ക്ക് അടച്ചിട്ടുണ്ട്.  ഒരാഴ്ചകൊണ്ട് പ്രവര്‍ത്തി പൂര്‍ത്തീകരിക്കന്‍ കഴിയുമെന്നും ഇതോടെ നഗരവാസികളുടെ  ഏറെ കാലത്തെ ആവശ്യം നിറവേറ്റപ്പെടുകയാണെന്നും നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *