തിരുവമ്പാടി ഇരുവഴഞ്ഞിപ്പുഴയിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു
.
കോഴിക്കോട്: തിരുവമ്പാടി പുല്ലൂരാംപാറ ഇരുവഴഞ്ഞിപ്പുഴയിൽ കുളിക്കാനിറങ്ങിയ എൻഐടി വിദ്യാർത്ഥി മുങ്ങിമരിച്ചു. ചെന്നൈ സ്വദേശിയായ സോണിഷ് (18) ആണ് മരണപ്പെട്ടത്. വിനോദസഞ്ചാരത്തിനായി പതിനൊന്ന സംഘമാണ് പുല്ലൂരാംപാറയിലെത്തിയത്. ഇവർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

കടവിനോട് ചേർന്ന കയത്തിൽ സോണിഷ് അകപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് സോണിഷിനെ കരയ്ക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




