KOYILANDY DIARY

The Perfect News Portal

നടേരി മഞ്ഞളാടുകുന്ന് കോളനി റോഡ് നവീകരണം തുടങ്ങി

കൊയിലാണ്ടി:  നടേരി – മഞ്ഞളാട് കുന്ന് പട്ടികജാതി കോളനി റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം എം.എൽ.എ കെ.ദാസൻ നിർവ്വഹിച്ചു.  സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പിൽ നിന്നും അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് നവീകരിക്കുന്നത്.  വാർഡ് കൗൺസിലർ അജിത. വി.കെ അധ്യക്ഷത വഹിച്ചു.  കൗൺസിലർ സീന എൻ. എസ്, R.K. അനിൽകുമാർ, E.K. അജിത് മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *