KOYILANDY DIARY

The Perfect News Portal

ഡി. വൈ. എഫ്. ഐ. നേതൃത്വത്തിൽ യുവജന വിളംബരം നടത്തി

കൊയിലാണ്ടി: ഭരിക്കണം ഇടതുപക്ഷം.. തകരണം അഴിമതി ഭരണം… ചെറുക്കണം വർഗ്ഗീയ ഫാസിസം.. എന്നീ മുദ്രാവക്യമുയർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന വിളംബരം നടത്തി. ഞായറാഴ്ച 4 മണിക്ക് കൊയിലാണ്ടി ബീച്ച് റോഡിൽനിന്ന് ആരംഭിച്ച യുവജന വിളംബരം ഡി. വൈ. എഫ്. ഐ. ബ്ലോക്ക് സെക്രട്ടറി അഡ്വ: എൽ. ജി. ലിജീഷ് ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി വി. എം. അനൂപ്, പ്രസിഡണ്ട് ഡി. ലിജീഷ്, ട്രഷറർ പി. കെ. രാഗേഷ് തുടങ്ങിയവർ നേതൃത്വം നൽകി. വൈകീട്ട് വെള്ളിലാട്ട് താഴ നടന്ന സമാപന പരിപാടി സി. പി. ഐ. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി. എം. അനൂപ് സ്വാഗതവും ഡി. ലിജീഷ് നന്ദിയും പറഞ്ഞു.