KOYILANDY DIARY

The Perfect News Portal

അംഗൻവാടി കലോത്സവം

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ വാർഡ് 15 നെല്ലിക്കോട്ട്കുന്ന് അംഗൻവാടി കലോത്സവം നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. അംഗൻവാടി പരിസരത്ത് നടന്ന പരിപാടിയിൽ വാർഡ് കൗൺസിലർ കെ. ടി. ബേബി അദ്ധ്യക്ഷതവഹിച്ചു. വേദിയിൽ അംഗൻവാടി കുട്ടികൾ നിരവധി പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ കൗമാരപ്രായക്കാരായ വിദ്യാർത്ഥികളുടെയും, അമ്മമാരുടെയും വൈവിദ്യമാർന്ന പരിപാടികൽ കലോത്സവത്തിന് മാറ്റ്കൂട്ടി. പ്രദേശത്തെ കൊച്ചു കലാകാരന്മാരുടെ കരോക്ക ഗാനമേളയും അരങ്ങേറി. നഗരസഭ കൗൺസിലർ പി. എം. ബിജു, ഐ. സി. ഡി. എസ് ഓഫീസർ അനിത, മുൻ പഞ്ചായത്തംഗം എം. നാരായണൻ മാസ്റ്റർ, എം. വി. ബാലൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. അനീഷ് സ്വാഗതവും, സുധ ടീച്ചർ നന്ദിയും പറഞ്ഞു. പരിപാടികളിൽ പങ്കെടുത്തവർക്കുള്ള സമ്മാനം കൗൺസിലർ കെ. ടി. ബേബി, എം. വി. ബാലൻ, സി. കെ. ആനന്ദൻ, സുധ ടീച്ചർ, മനത്താംകണ്ടി ശാന്ത, നാരായണൻ നായർ, കെ. വി. ഗംഗാധരൻ, പി. മഹേഷ്, പ്രമീഷ് കാർത്തിക, സുനിൽ എൻ എന്നിവർ വിതരണം ചെയ്തു.