KOYILANDY DIARY

The Perfect News Portal

ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ക​ണ്ണൂ​ര്‍: ക​ണ്ണൂ​രി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞു കാ​ണാ​താ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ണി​ക്ക​ട​വ് കോളിത്ത​ട്ട് സ്വ​ദേ​ശി ലി​ധീ​ഷ് കാ​രി​ത്ത​ട​ത്തി​ലി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണു ക​ണ്ടെ​ത്തി​യ​ത്.

ശ​നി​യാ​ഴ്ച ഉ​ളി​ക്ക​ല്‍ മ​ണി​ക്ക​ട​വി​ല്‍ ജീ​പ്പ് പു​ഴ​യി​ലേ​ക്കു മ​റി​ഞ്ഞാ​ണു ലി​ധീ​ഷി​നെ കാ​ണാ​താ​യ​ത്. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന മൂന്നു​പേ​ര്‍ നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. മാ​ട്ട​റ​യി​ല്‍​നി​ന്നു മ​ണി​ക്ക​ട​വി​ലേ​ക്കു ച​പ്പാ​ത്ത് വ​ഴി ക​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ജീ​പ്പാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

ച​പ്പാ​ത്തി​നു മു​ക​ളി​ലൂ​ടെ കു​ത്തി​യൊ​ഴു​കി​യ വെ​ള്ള​ത്തി​ല്‍​പ്പെ​ട്ട ജീ​പ്പ് തെ​ന്നി പു​ഴ​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​രി​ട്ടി​യി​ല്‍​നി​ന്നെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന​യും ഉ​ളി​ക്ക​ല്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്നു തെ​ര​ച്ചി​ല്‍ ന​ട​ത്തി​യെ​ങ്കി​ലും കണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. ജീ​പ്പി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *