KOYILANDY DIARY

The Perfect News Portal

ജാഗ്രതോത്സവം നടത്തി

കൊയിലാണ്ടി : നഗരസഭയുടെ ആഭിമുഖ്യത്തില്‍ പന്തലായനിയില്‍ ജാഗ്രതോത്സവം സംഘടിപ്പിച്ചു. 14ാം വാര്‍ഡില്‍ 50 ഓളം കുട്ടികള്‍ പങ്കെടുത്ത  ജാഗ്രതോത്സവത്തില്‍ വിവിധ കലാപരിപാടികളും, കറുപ്പാട്ടന്‍ ഓല, പേപ്പര്‍, പ്ലാവില, വെളിച്ചില്‍ എന്നിവ ഉപയോഗിച്ച് വിവിധ കലാരൂപങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു.
നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.കെ.അശോകന്‍ ജാഗ്രതോത്സവം ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി.കെ.രാമദാസന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എം.നിഷ, .പി.രമ്യ, എ.ഡി.എസ്.മാരായ കെ.സുജിത, ടി.വി.മോളി എന്നിവര്‍ സംസാരിച്ചു. എം.റീന സ്വാഗതവും, ജെ.എച്ച്.ഐ.മേഴ്‌സി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *