KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് ഫെസ്റ്റ് സമാപിച്ചു

കൊയിലാണ്ടി: സൈമയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രഥമ ചെങ്ങോട്ടുകാവ് ഫെസ്റ്റ് സമാപിച്ചു. സമാപന സമ്മേളനം ഡോ.എം.ആര്‍.രാഘവ വാര്യര്‍ ഉദ്ഘാടനം ചെയ്തു. കെ.ഗീതാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായിരുന്ന കവി വീരാന്‍കുട്ടി ഡോ.എം.ആര്‍.രാഘവ വാര്യരെ ഉപഹാരം നല്‍കി ആദരിച്ചു. ബേബി സുന്ദര്‍രാജ്, ടി.വി.സാദിഖ്, ഡോ.പി.കെ.ഷാജി എന്നിവര്‍ സംസാരിച്ചു.
അരങ്ങ് കൊയിലാണ്ടി അവതരിപ്പിച്ച നാട്ടുണര്‍വ്വിലൂടെ അരങ്ങുണര്‍ന്ന ഫെസ്റ്റിന്റെ സമാപന ദിവസം കലാമണ്ഡലം മായാ രാജേഷ് അവതരിപ്പ മോഹിനിയാട്ടം’മോഹനം ചിലപ്പതികാരം’ അവസാനിക്കുമ്പോഴേക്കും ആസ്വാദകര്‍ നാട്യവിസ്മയത്തിലമര്‍ന്നിരുന്നു.തുടര്‍ന്ന് തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവതരിപ്പിച്ച നാടകം ‘എലിപ്പെട്ടി’യിലൂടെ ഫെസ്റ്റിന് തിരശ്ശീല വീണു.

Leave a Reply

Your email address will not be published. Required fields are marked *