KOYILANDY DIARY

The Perfect News Portal

ജയിലിലെ മരണം; അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം

തിരുവനന്തപുരം: നെടുംകണ്ടം പോലീസ് കസ്റ്റഡിയില്‍ എടുത്ത തട്ടിപ്പ് കേസിലെ പ്രതി രാജ് കുമാര്‍ പീരുമേട് ജയിലില്‍ മരിച്ച സംഭവം അന്വേഷിക്കുന്നതിനാണ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.

കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യുവിന്റെ നേരിട്ടുളള മേല്‍നോട്ടത്തിലാവും അന്വേഷണം. ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോണ്‍സണ്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഏഴംഗ അന്വേഷണ സംഘത്തിനാണ് ക്രൈംബ്രാഞ്ച് എഡിജിപി രൂപം നല്‍കിയിരിക്കുന്നത്.

ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്.സാബു, ഡിക്റ്റടീവ് ഇന്‍സ്‌പെക്ടര്‍മാരായ സജു വര്‍ഗീസ്, എസ്.ജയകുമാര്‍, എ.എസ്.ഐ മാരായ പി.കെ അനിരുദ്ധന്‍, വി.കെ അശോകന്‍ എന്നിവര്‍ ഉള്‍പ്പെട്ടതാണ് അന്വേഷണ സംഘം ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജിയുടെ നിയന്ത്രണത്തിലായിരിക്കും സംഘം പ്രവര്‍ത്തിക്കുന്നത്.

Advertisements

അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് 10 ദിവസത്തിനകം നല്‍കാനും ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും കുറ്റക്കാരെ ആരേയും സരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി ഇന്ന് സഭയില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *