KOYILANDY DIARY

The Perfect News Portal

കുട്ടിക്കൊരു വീട് സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: കെ.എസ്.ടി.എ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് എന്ന പദ്ധതിയുടെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. കാഞ്ഞിലശ്ശേരിയിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി നേതൃത്വത്തിൻ കുട്ടിക്കൊരു വീട് ഒരുക്കുന്നത്. കാഞ്ഞിലശ്ശേരി നായനാർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സബ് ജില്ല പ്രസിഡണ്ട് ഗണേശൻ കക്കഞ്ചേരി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജ്നഫ് കാച്ചിയിൽ , സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഷീല ടീച്ചർ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബിന്ദു സോമൻ , പഞ്ചായത്ത് അംഗങ്ങളായ ഗീത മുല്ലോളി , സജിത ഷെറിൻ ,രവീന്ദ്രൻമാസ്റ്റർ ശാലിനി ബാലകൃഷ്ണൻ, ഇ. അനിൽകുമാർ കെ. ശാന്ത, അരവിന്ദൻ. വി എന്നിവർ സംസാരിച്ചു.

കെ.എസ്.ടി.എ ജില്ല എക്സിക്യൂട്ടീവ് അംഗം ഡി.കെ ബിജു പദ്ധതി വിശദീകരണം നടത്തി. കെ.എസ്.ടി. എ സബ് ജില്ല സെക്രട്ടറി ഉണ്ണികൃഷ്ണൻ സി. സ്വാഗതവും ജോ. സെക്രട്ടറി കെ.കെ. ചന്ദ്രമതി നന്ദിയും പറഞ്ഞു. രവീന്ദ്രൻ മാസ്റ്റർ ചെയർമാനായും ഡി.കെ. ബിജു ജനറൽ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *