KOYILANDY DIARY.COM

The Perfect News Portal

ചൂര്‍ണിക്കര വ്യാജരേഖ കേസ്: ഇടനിലക്കാരനെ കണ്ടെത്താന്‍ പൊലീസ്

കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസില്‍ ഇടനിലക്കാരന്‍ അബു വിദേശത്തേയ്ക്ക് കടക്കാതിരിക്കാനുള്ള ശ്രമങ്ങള്‍ പൊലിസ് ഊര്‍ജിതമാക്കി. പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ക്കായി പൊലിസ് അബുവിന്‍റെ വീട്ടില്‍ പരിശോധന നടത്തി. കേസില്‍ വിജിലന്‍സ് അന്വേഷണവും ഊര്‍ജ്ജിതമാക്കി.

വ്യാജരേഖ നിര്‍മിച്ചത് അബു ആണെന്ന വിവരം ഭൂവുടമ വെളിപ്പെടുത്തിയത് മുതല്‍ ഇടനിലക്കാരന്‍ ഒളിവിലാണ്. ഇയാള്‍ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കാലടി ശ്രീഭൂതപുരത്തെ അബുവിന്‍റെ വീട്ടില്‍ പൊലീസ് റൈഡ് നടത്തിയത്. പാസ്പോര്‍ട് അടക്കമുള്ള രേഖകള്‍ പിടിച്ചെടുക്കാനായിരുന്നു പരിശോധന.

എന്നാല്‍ ഇത് സംബന്ധിച്ച രേഖകകള്‍ ലഭ്യമായിട്ടില്ല. അബുവിന്‍റെ മുറിയില്‍ നിന്ന് ചില റവന്യു അപേക്ഷ ഫോറം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ചൂര്‍ണിക്കര വ്യാജരേഖയുമായി ബന്ധപ്പെട്ട തെളിവുകള്‍ ലഭിച്ചിട്ടില്ല. അബുവിനെ ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണത്തില്‍ പുരോഗതി ഉണ്ടാകു എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ വ്യാജരേഖ കേസിലെ വിജിലന്‍സ് സംഘവും പ്രതികളെ കണ്ടെതാന്‍ ശ്രമം നടത്തുന്നുണ്ട്. വ്യാജരേഖ നിര്‍മിക്കാന്‍ ഉദ്യോഗസ്ഥ സഹായം പ്രതിക്ക് ലഭിച്ചിരിക്കാം എന്നാണ് വിജിലന്‍സ് കരുതുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!