KOYILANDY DIARY

The Perfect News Portal

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊയിലാണ്ടി വലിയകത്ത് ദർഗ്ഗാ ശരീഫിൽ പ്രാർത്ഥന നടത്തി

കൊയിലാണ്ടി:  കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കൊയിലാണ്ടി വലിയകത്ത് ദർഗ്ഗാ ശരീഫിൽ പ്രാർത്ഥന നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് ഗവർണ്ണർ കൊയിലാണ്ടിയിൽ എത്തിയത്. അദ്ദേഹത്തോടൊപ്പം ഭാര്യ രേഷ്മ ആരിഫയും ഉണ്ടായിരുന്നു. സെയ്ദ് അബ്ദുള്ള ബാഫഖി, സെയ്ദ് അലി ബാഫഖി, സെയ്ദ് അഹമ്മദ് ബാഫഖി, സെയ്ദ് അലവി ബാഫഖി, സെയ്ദ് താഹ ബാഫഖിയും കൂടാതെ ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. വി. സത്യനും ഗവർണ്ണറെ സ്വീകരിക്കാനെത്തിയിരുന്നു. തുടർന്ന് ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് അലി ബാഫഖി തങ്ങളുടെ വസതി സന്ദർശിച്ച ശേഷം കോഴിക്കോട്ടെയ്ക്കു മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *