KOYILANDY DIARY

The Perfect News Portal

കേരളോത്സവം സംഘാടക സമിതി രൂപീകരിച്ചു

കൊയിലാണ്ടി: നവംബര്‍ രണ്ടാം വാരത്തോടെ ആരംഭിക്കുന്ന കേരളോത്സവത്തോടനുബന്ധിച്ച് നഗരസഭയില്‍ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്‍ കെ. ഷിജു മാസ്റ്റര് സംഘാടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയര്‍മാന്‍ എന്‍. കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ വി.കെ.അജിത,  കൗൺസിലർമാരായ എം.സുരേന്ദ്രന്‍, വി.പി. ഇബ്രാഹിംകുട്ടി, കെ. വിജയന്‍, കെ.വി.സുരേഷ് കുമാര്‍, ജെ.എച്ച്.ഐ. കെ.എം.പ്രസാദ് എന്നിവര്‍ സംസാരിച്ചു. 201 അംഗ സമിതിയില്‍ നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ ചെയര്‍മാനായും കെ. ഷിജു വര്‍ക്കിങ്ങ് ചെയര്‍മാനായും നഗരസഭ സെക്രട്ടറി വി. സുരേഷ് കുമാര്‍ ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *