KOYILANDY DIARY

The Perfect News Portal

കോൺഗ്രസ്സ് കുടുംബസംഗമം

കൊയിലാണ്ടി:  ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് 107ാം ബൂത്ത്കമ്മിറ്റി നേതൃത്വത്തിൽ 30-ാം  വാര്‍ഡ് കുടുംബസംഗമം സംഘടിപ്പിച്ചു. നഗരസഭയിലെ കോതമംഗലത്ത് നടന്ന പരിപാടി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. കെ. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച ധീരജവാന്‍മാര്‍ക്കും പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനും ശരത്‌ലാലിനും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

കെ.പി.സി.സി. അംഗങ്ങളായ യു. രാജീവന്‍, വി. ടി. സുരേന്ദ്രന്‍, പി.രത്‌നവല്ലി, ഡി.സി.സി. സെക്രട്ടറിമാരായ വി. പി. ഭാസ്‌കരന്‍, രാജേഷ് കീഴരിയൂര്‍, പി.ടി.ഉമേന്ദ്രന്‍, നഗരസഭ കൌൺസിലർമാരായ ശ്രീജാറാണി, ഷീബാ സതീസന്‍, രമ്യാ മനോജ്, മുന്‍ പഞ്ചായത്തംഗം കെ.കെ.നാരായണന്‍, കെ.കെ. ബാബുരാജ്,റാഷിദ് മുത്താമ്പി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *